നാഗർകോവിൽ:കന്യാകുമാരി ജില്ലയിൽ 5 പേർക്കുകൂടി കൊവിഡ്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 55 ആയി. ചെന്നൈയിൽ നിന്ന് ബൈക്കിലെത്തിയ കൊട്ടാരം അച്ചൻകുളം സ്വദേശികളായ 12 വയസുകാരനും, 42 വയസുകാരനും നാഗർകോവിൽ തമ്മത്തുകോണം സ്വദേശികളായ 71വയസുകാരനും, 64 വയസുകാരനും മുംബയിൽ നിന്ന് എത്തിയ വിളവൻകോട് സ്വദേശിക്കുമാണ് രോഗം. ഇവരെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇതുവരെ ജില്ലയിൽ 27 പേരാണ് രോഗമുക്തി നേടിയത്. ഒരാളാണ് ഇതുവരെ മരിച്ചത്.