പാലോട്:കെ.പി.സി.സിയുടെ നിർദ്ദേശമനുസരിച്ച് കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മറ്റി എൽ.ഡി.എഫ്.സർക്കാരിന്റെ നാലാം വാർഷികം പ്രതിഷേധ ദിനമായി ആചരിച്ചു.മണ്ഡലം പ്രസിഡന്റ് രാജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്.ബാജിലാൽ ഉദ്ഘാടനം ചെയ്തു.ബി.എൽ.കൃഷ്ണപ്രസാദ്, പി.രാജീവൻ, ബി.എസ് രമേശൻ, ബി.സുശീലൻ, പത്മാലയം ലാൽ, പേരയം സിഗ്നി, കാനാവിൽ ഷിബു, സനൽകുമാർ, ഡി.എസ് .വിജയൻ ,അനിൽകുമാർ,ഷീനാ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.