covid-19

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് റിമാൻഡ് തടവുകാർ ഉൾപ്പടെ 49 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് (14), കണ്ണൂർ (10), തിരുവനന്തപുരം (5), പാലക്കാട് (5) കോഴിക്കോട് (4), പത്തനംതിട്ട (3)ആലപ്പുഴ (3) കൊല്ലം (2) കോട്ടയം(2) ഇടുക്കി(1) എന്നീ ജില്ലകളിലാണ് രോഗികളെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

18 പേർ പ്രവാസികളാണ്. (യു.എ.ഇ-12, ഒമാൻ-1, സൗദി അറേബ്യ-1, അബുദാബി-1, മാല ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1)

25 പേർ ഇതരസംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര17, തമിഴ്‌നാട്4, ഡൽഹി 2, കർണാടക2) നിന്നുവന്നവരാണ്. ആറു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ രണ്ട് പേർ കണ്ണൂരിലെ റിമാൻഡ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്.

12പേർ (കാസർകോട് - 6, കൊല്ലം- 2, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് - ഒന്നുവീതം) രോഗമുക്തരായി.

ആകെ രോഗംബാധിതർ - 896

ചികിത്സയിലുള്ളവർ - 359

മൊത്തംരോഗമുക്തർ - 532

മരണം - 5

നിരീക്ഷണത്തിൽ - 99,278

വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും - 98,486

ആശുപത്രിയിൽ - 792 (ഇന്നലെ പ്രവേശിപ്പിച്ചത് - 152)

നാല് ഹോട്ട് സ്പോട്ടുകൾ കൂടി

കണ്ണൂരിലെ പിണറായി, പാലക്കാട് -പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 59 ഹോട്ട് സ്പോട്ടുകളാണുള്ളത്.

മടങ്ങിയെത്തിവർ - 97,247

വിമാനം - 8390

കപ്പൽ - 1621

ട്രെയിൻ - 4558

സ്വകാര്യവാഹനങ്ങളിൽ - 82,678