photo

ആലപ്പുഴ : ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകൻ തത്തംപള്ളി പള്ളിക്കടവിൽ പി.വി.സതീഷ് (69) നിര്യാതനായി. തിരുവനന്തപുരം ആർ.സി.സിയിലായിരുന്നു അന്ത്യം. ആലപ്പുഴയിലെ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 10ന് ആലപ്പുഴ ബാർ അസോസിയേഷനിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് 2ന് ആറാട്ടുപുഴ കള്ളിക്കാട്ടുള്ള പള്ളിക്കടവിൽ കുടുംബ വീട്ടിൽ നടക്കും. കള്ളിക്കാട് കുടികിടപ്പ് സമരനായകനും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പരേതനായ പി.ആർ.വാസുവിന്റെ മകനായ പി.വി.സതീഷ് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. ഭാര്യ :റിട്ട. അദ്ധ്യാപിക ലളിത സതീഷ്. മക്കൾ: ചിപ്പി, അനന്തു. അമ്മ പരേതയായ ചെല്ലമ്മ. സഹോദരങ്ങൾ: പി.വി.ഷാജി, ഡോ. പി.വി.സുലോചന, പി.വി.സന്ധ്യ, പി.വി.സിന്ധു, ഡോ.പി.വി.സന്തോഷ്, പി.വി.ശ്രീരേഖ.