തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഫോണിലൂടെയും ജന്മദിന ആശംസകൾ നേർന്ന് രാഷ്ട്രീയ കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശ്രീ ശ്രീ രവിശങ്കർ, കെ.ജെ. യേശുദാസ്, കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ, മുൻ കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവം, ജസ്റ്റിസ് കെ.ടി. തോമസ്, സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി.വീരേന്ദ്രകുമാർ, എം.എ. ബേബി, എം.എം.ഹസൻ, തെന്നല ബാലകൃഷ്ണപിള്ള, കെ.വി. തോമസ്, പി.കെ. കൃഷ്ണദാസ്, പി.ജെ. ജോസഫ്, ജോസ് കെ.മാണി, മത മേലദ്ധ്യക്ഷന്മാരായ ഓർത്തോഡോക്സ് ബാവ ബസേലിയോസ് മർത്തോമാ പൗലോസ് ദ്വിതീയൻ കാത്തോലിക്ക ബാവ, യാക്കോബായ സഭാദ്ധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാത്തോലിക്ക ബാവ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ്, മാർത്തോമ്മാ സഭ മെത്രാപ്പൊലീത്ത ജോസഫ് മാർത്തോമ, എ.പി.അബൂബക്കർ മുസ്ലിയാർ, ടി. പത്മനാഭൻ, ശ്രീകുമാരൻ തമ്പി, രഞ്ജിത്, റോഷൻ ആൻഡ്രൂസ് തുടങ്ങിയവർ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു.