തൊടിയൂർ: ചക്ക അടർത്താൻ വീട്ടുമുറ്റത്തെ പ്ലാവിൽ കയറിയ ഗൃഹനാഥൻ വീണുമരിച്ചു. മുഴങ്ങോടി തമ്പുരുവിൽ (തട്ടാരേത്ത് കിഴക്കതിൽ) രാജനാണ് (68) മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കയറുമ്പോൾ പിടിച്ച ശിഖരം അടർന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുമംഗല. മകൻ: സജി (ഒമാൻ). മരുമകൾ: രേഷ്മ.