
ബാലരാമപുരം: ദുരന്തം അനുഭവിക്കുന്നവർ പെരുന്നാൾ ദിനത്തിൽ പട്ടിണിയിലാണോ എന്ന് അന്വേഷിച്ച് അവരെ സഹായിക്കുന്നതാണ് ഇൗ റംസാൻ ദിനത്തിന്റെ പ്രത്യേകതയെന്ന് എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു. ബാലരാമപുരം വാണിഗർ തെരുവ് ലക്ഷംവീട് കോളനിയിൽ നടന്ന റിലീഫ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി കൺവീനർ എൻ.എസ്. ആമിനയുടെ അദ്ധ്യക്ഷതയിൽ നടന്ന റിലീഫ് വിതരണം ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി, ഇഫ്‌താർ വിരുന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ ഭക്ഷ്യകിറ്റ് വിതരണവും സമിതി പ്രസിഡന്റ് എം. നിസ്താർ ചികിത്സാസഹായവും സി.എം.പി നേതാവ് ഹയറുന്നിസ പുതുവസ്ത്രവിതരണവും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഹാജി ഇ.എം ബഷീർ അഗതികളെ ആദരിച്ചും ബി.ജെ.പി കോവളം മേഖല സെക്രട്ടറി എം.എസ്. ഷിബുകുമാർ സക്കാത്ത് വിതരണവും നിർവഹിച്ചു. പ്രസിദ്ധകവി കോട്ടുകാൽ ശ്യാമപ്രസാദ്, എൽ.ഡി.എഫ് നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് കൊടങ്ങാവിള വിജയകുമാർ, ഭരണഘടനാ സംരക്ഷണ സമിതി ചെയർമാൻ സോനാ അയൂബ്ഹാൻ മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.