തിരുവനന്തപുരം:പരീക്ഷയെഴുതാം ആശങ്കയില്ലാതെ,കരുതലോടെ എന്ന പേരിൽ എൻ.ജി.ഒ യൂണിയൻ ഫോർട്ട് ഏരിയാ കമ്മിറ്റി മണക്കാട് കാ‌ർത്തിക തിരുനാൾ ഗവ.വി ആൻഡ് എച്ച്.എസ്.എസിന് മസ്കുകളും സാനിറ്റെെസറും കെെമാറി. വിതരണോദ്ഘാടനം മേയ‌‌ർ കെ.ശ്രീകുമാർ നിർവഹിച്ചു. പ്രിൻസിപ്പൽമാരായ അജിത് കുമാർ.എസ്, ജോട്ടിലാ ജോയ്സ്, വിനിതകുമാരി, യൂണിയൻ നോ‌ർത്ത് ജില്ലാ സെക്രട്ടറി കെ.പി.സുനിൽകുമാർ,സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എസ്.അശോക്, പി.കെ.വിനുകുമാർ,ജില്ലാ കമ്മിറ്റി അംഗം എസ്.നാദബിന്ദു, ഏരിയാ സെക്രട്ടറി രഞ്ജിത്ത് എസ്.നായർ,പ്രസിഡന്റ് എം.ബിജു,പി.ടി.എ പ്രസിഡന്റ് എം.മണികണ്ഠൻ എന്നിവർ പങ്കെടുത്തു.