ചേലക്കര: പണം വച്ച് ചീട്ടുകളി നടത്തിയവരെ പിടികൂടി. പഴയന്നൂർ കുമ്പളക്കോട് നിവാസികളായ അബ്ബാസ്, അബ്ദുൾ റഹിമാൻ, മഹേഷ് എന്നിവരെയാണ് കുമ്പളക്കോടുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം ചീട്ടുകളിക്കുന്നതിനിടെ പഴയന്നൂർ സി.ഐ: പി.സി. ചാക്കോ, സി.പി.ഒ: ഡിജോ വാഴപ്പിള്ളി, അനീഷ് എന്നിവർ ചേർന്ന് പിടികൂടിയത്. 40,000 രൂപയും കണ്ടെടുത്തു.