പാറശാല :എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി,സി.പി.ഐ ജില്ലാ കൗൺസിലംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പൂഴിക്കുന്ന് രവീന്ദ്രന്റെ ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു.സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയിൽ കുളത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആറ്റുപുറം സജി,ആർ.വി അജയഘോഷ്, സി.പ്രേംകുമാർ,മുടിപ്പുര സുരേഷ്, ജയരാജ്,ക്രിസ്റ്റഡിമ,ക്ലിമാൻസ്, ജി.ജോസഫ്,സ്റ്റീഫൻ,സബീഷ് സനൽ,ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.