മലയിൻകീഴ്: പാലോട്ടുവിള - മാങ്കുന്ന് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.വർഷങ്ങളായി റോഡാക്കെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ ജീവൻ പണയപ്പെടുത്തിയാണ് കാൽനട യാത്രക്കാർ ഉൾപ്പെടെ കടന്ന് പോകുന്നത്.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം മുൻ വൈസ് പ്രസിഡൻ്റ് എൻ ഷാജി, ജനറൽ സെക്രട്ടറി ജെ.ജെ.വിഷ്ണു,യൂണിറ്റ് പ്രസിഡന്റ് അതുൽ ജോസഫ്, എ.ഐ.യു.ഡബ്ല്യു.സി മണ്ഡലം പ്രസിഡൻ്റ് രൂപേഷ്,സേവാദൾ മണ്ഡലം പ്രസിഡന്റ് അക്ഷയ് കുമാർ,പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഴനട്ട് പ്രതിഷേധിച്ചത്.