bjp

തിരുവനന്തപുരം: ആലുവ മണപ്പുറത്തെ സിനിമ സെറ്റ് പൊളിച്ച സംഭവത്തിന് സർക്കാരിന്റെ ഒത്താശയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആരോപിച്ചു. പൊളിച്ചവർ തന്നെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും മുഖ്യമന്ത്രിയുടെ പ്രതികരണത്തിനുശേഷം പ്രതികളെ അറസ്റ്റ് ചെയ്തതിനും പിന്നിലെ നാടകം വ്യക്തമാണ്. നാലാം വാർഷിക ദിനത്തിൽ സർക്കാരിന്റെ മതേതരത്വ മുഖംമൂടിക്ക് മാറ്റ് കൂട്ടാനുള്ള ഒരു ഒത്തുകളിയാണിത്. കൊവിഡിനെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി എങ്ങനെയൊക്കെ ദുരുപയോഗപ്പെടുത്താമെന്ന പി.ആർ ഏജൻസികളുടെ ഉപദേശ പ്രകാരമായിരിക്കും ഇങ്ങനെയൊരു നാടകം സർക്കാരും സി.പി.എമ്മും കളിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.