വെള്ളറട: കാരക്കോണത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് മൂലം നാലുവയസുകാരി അവന്തിക മരണപ്പെട്ട സംഭവത്തിൽ സർക്കാർ തലത്തിൽ സമഗ്രമായ അന്വേഷണം നടത്തുക. സമാനമായ രീതിയിലുള്ള നിരവധി മരണങ്ങൾ ആശുപത്രിയിൽ നടന്നിട്ടുണ്ടെന്നും ആശുപത്രി അധികൃതരുടെ ആനാസ്ഥയാണ് കാരണമെന്നും ഇന്ത്യൻ മെഡിക്കൽ ബോർഡിനെ കൊണ്ട് അന്വേഷിച്ച് ആശുപത്രിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ബി.ജെ.പി പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ ആവശ്യപ്പെട്ടു. ആശുപത്രിക്കെതിരെ ശക്തമായ സമര പരിപാടിയുമായി ബി.ജെ.പി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.