മുടപുരം : മക്കളും മരുമക്കളും ചെറുമക്കളുമായി ചേർന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കാൻ കരുതി വച്ചിരുന്ന പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.പെരുങ്ങുഴി ചിലമ്പിൽ റഹ് മ മൻസിലിൽ പരേതനായ കെ .എം.ഷംസുദ്ദീൻ പിള്ളയുടെ ഭാര്യ സൈനബാബീവിയാണ് ഈ മാതൃക കാട്ടിയത്.സൈനബാബീവി. 84 വർഷ ജീവിതത്തിൽ ആദ്യമായിട്ടാണ് പെരുന്നാൾ ആഘോഷം ഒഴിവാക്കാൻ തീരുമാനിച്ചത്.സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന് കൈമാറി.സി.പി.എം മുട്ടപ്പലം ലോക്കൽ സെക്രട്ടറി എസ്.വി.അനിലാൽ,ഏരിയാ കമ്മിറ്റി അംഗം ആർ. അനിൽ,ബ്രാഞ്ച് സെക്രട്ടറിമാരായ എസ്.മണിരാജ്,എ.ബാബുരാജ്,ടി.പ്രശോഭനൻ,ജി ജയകുമാർ,സൈനബാബീവിയുടെ മക്കളായ കെ.എസ്.എ.റഷീദ്,അബ് ദുൾ വാഹിദ് എന്നിവർ പങ്കെടുത്തു.