ഓച്ചിറ: ബൈക്കിലെത്തി ആറാം ക്ലാസ് വിദ്യാർത്ഥിയുടെ കഴുത്തിലെ മാല തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ. കായംകുളം കീരിക്കാട് കണ്ണമ്പള്ളിഭാഗം തുളിനയ്യത്ത് വീട്ടിൽ നിന്ന് വവ്വാക്കാവ് മദീന മൻസിലിൽ താമസിക്കുന്ന സക്കീർഷാ (22), ചങ്ങൻകുളങ്ങര നന്ദനം വീട്ടിൽ ആരോമൽ എന്നുവിളിക്കുന്ന അഭിജിത് (19), വവ്വാക്കാവ് കുന്നമ്പള്ളി വയലിൽ പുത്തൻവീട്ടിൽ റംഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ സമാനകേസുകളിൽ പ്രതികളാണിവർ. മോഷണമുതൽ വാങ്ങിയ മണപ്പള്ളി അശ്വതി ജുവലറി ഉടമ ശിവൻകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 21ന് രാവിലെ 7ന് അഴീക്കൽ തലസ്ഥാനത്ത് തൈപ്പറമ്പിൽ രതീഷിന്റെ മകൻ വിഷ്ണുനാരായണന്റെ (11) രണ്ട് പവൻ തൂക്കമുള്ള മാലയാണ് മോഷ്ടാക്കൾ അപഹരിച്ചത്. മോഷ്ടാക്കളുടെ ചിത്രം സമീപത്തെ സി.സി ടി.വിയിൽ പതിഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.