balbier-sibgh

ന്യൂഡൽഹി : മൂന്ന് ഒളിമ്പിക് സ്വർണങ്ങൾ നേടിയ ഇന്ത്യൻ ഹോക്കി ടീമുകളിൽ അംഗമായിരുന്ന ബൽബീർ സിംഗ് സീനിയർ ഇന്നലെ അന്തരിച്ചു. 95 വയസായിരുന്നു. ശ്വാസതടസമടക്കമുള്ള അസുഖങ്ങളെ തുടർന്ന് ഇൗമാസം എട്ടുമുതൽ ഛണ്ഡിഗഡിൽ ചികിത്സയിലായിരുന്നു.

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ ആദ്യമായി സ്വർണം നേടിയ 1948 ലണ്ടൻ ഒളിമ്പിക്സിന്റെ ഫൈനലിൽ ബ്രിട്ടനെതിരെ രണ്ട് ഗോളുകൾ നേടിയ ബൽബീർ സിംഗ് 1952, 1956 ഒളിമ്പിക്സുകളിലും സ്വർണം നേടിയ ടീമിലെ തുറുപ്പുചീട്ടായിരുന്നു. 56 ൽ ഹോക്കി ടീം ക്യാപ്ടനും ഉദ്ഘാടന ചടങ്ങിലെ ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകനും ബൽബീർ സിംഗ് ആയിരുന്നു. 1975 ലെ ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ മാനേജരായിരുന്നു.