ബി. ഉണ്ണികൃഷ്ണൻ
ലോകം മുഴുവനും, വർഗ വർണജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോൾ, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ് പൊളിക്കാനായി തുനിഞ്ഞിറങ്ങിയവർക്കുള്ളിലെ വർഗീയതയുടെ വൈറസ് എത്ര മാരകമാണ് !
ലിജോ ജോസ് പെല്ലിശ്ശേരി
അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം. പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോ.
മധുപാൽ
ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാർത്ഥമായ പ്രവർത്തനത്തെയാണ് നശിപ്പിച്ചത്. ഈ കൊവിഡ് കാലത്തും അതിനെക്കാൾ ഭീകരമായ കീടാണുക്കൾ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുന്നതാണ് ഈ കൃത്യം.
എം. പത്മകുമാർ
ഹിന്ദുവിന്റെ അവകാശം സംരക്ഷിക്കാൻ ഇവരെ ഒന്നും ആരും ഏല്പിച്ചു കൊടുത്തിട്ടില്ല. കക്ഷിഭേദമെന്യേ എല്ലാ കലാസ്‌നേഹികളും ഇതിനെതിരെ പ്രതികരിക്കണം. ഇത്തരം തെമ്മാടികളുടെ ആദ്യവും അവസാനവും ഇത് ആയിരിക്കണം.
ആഷിക്ക് അബു
സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും.
രഞ്ജിത് ശങ്കർ
സെറ്റ് തകർത്തവരിൽ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കി സർക്കാർ മാതൃക കാണിക്കണം.
എം.എ. നിഷാദ്
ഇത് തീവ്രവാദ പ്രവർത്തനമല്ലാതെ പിന്നെന്ത് ? ഇത് നാട് വേറെയാണ്, ഈ വക അഭ്യാസങ്ങളൊക്കെ നാലായിട്ട് ചുരുട്ടി സ്വന്തം കീശയിൽ തിരുകിയാൽ മതി...