general

ബാലരാമപുരം: തമിഴ് നാട്ടിൽനിന്ന് മദ്യം കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തലയൽ അകരത്തിൻവിള രാജി ഭവനിൽ സജി (37)​ആണ് അറസ്റ്റിലായത്. ബാലരാമപുരം സി.ഐ ജി.ബിനു,​ എസ്.ഐ വിനോദ് കുമാർ,​ അഡിഷണൽ എസ്.ഐ തങ്കരാജ്,​ എ.എസ്.ഐ മാരായ വി.ശശികുമാർ,​ സുരേഷ് കുമാർ,​ സി.പി.ഒ സുനു,​ എ.ആർ. സി.പി.ഒ സതീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാടിൽ മാത്രം വിൽപന നടത്താൻ അനുമതിയുള്ള മദ്യമാണ് കടത്തിക്കൊണ്ടുവന്നത്. ഇയാളുടെ പക്കൽ നിന്ന് 11 കുപ്പി മദ്യം പിടിച്ചെടുത്തു.