വാടാനപ്പിള്ളി : കൊവിഡ് ബാധിച്ച് വാടാനപ്പിള്ളി സ്വദേശി കുവൈറ്റിൽ മരിച്ചു. ചിലങ്ക പടിഞ്ഞാറുഭാഗം താമസിക്കുന്ന കൊരട്ടിപറമ്പിൽ ഹസ്ബുല്ല ഇസ്മായിലാണ് (65) മരിച്ചത്. കുവൈറ്റ് അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുപ്പതുവർഷമായി കുവൈറ്റിൽ ടൈലറാണ് . മൂന്നുമാസം മുമ്പ് നാട്ടിൽ വന്നിരുന്നു . ഭാര്യ : ശരീഫ. മക്കളില്ല.