ochelp

തിരുവനന്തപുരം: ലോക്ക് ഡൗണിൽ തലസ്ഥാനത്ത് കുടുങ്ങിയ കർണാടക സ്വദേശിനിക്ക് കരുതലുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കർണാടക ബിജാപുർ സ്വദേശിനിയായ ജാനകി മത് ആണ് ഉമ്മൻചാണ്ടിയുടെ ഇടപെടലിലൂടെ വിമാനമാർഗം നാട്ടിലെത്തിയത്.

ഭാഷയുടെയോ അതിർവരമ്പുകളുടെയോ വേർതിരിവില്ലാതെ പ്രശ്നവുമായി എത്തുന്നവരെ സഹായിക്കുന്ന ഉമ്മൻചാണ്ടിക്ക് വസതിയിൽ എത്തി ജാനകി നന്ദി പറഞ്ഞു. എൻജിനിയറിംഗ് ഡാറ്റാ സയൻസ് പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ജാനകി ട്രെയിനിംഗിനായി തിരുവനന്തപുരത്തെ സ്റ്റാർട്ട്അപ്പ് കമ്പനിയിലെത്തിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തിരികെ നാട്ടിലേക്ക് പോകാനാവാതെയായി. ലോക്ക് ഡൗൺ നീട്ടിയതോടെ ജാനകിയുടെ ഹോസ്റ്റൽ കാര്യങ്ങളുൾപ്പെടെ ബുദ്ധിമുട്ടിലായി. തുടർന്ന് മാദ്ധ്യമപ്രവർത്തകയായ ജിതയുടെ സഹായത്തോടെയാണ് ഉമ്മൻ ചാണ്ടിയെ കണ്ടതും പ്രശ്നത്തിന് പരിഹാരമായതും.