തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് അവസാനിപ്പിക്കും. ഈ മാസം 15 വരെ പുതുതായി റേഷൻ കാർഡ് ലഭിച്ചവർക്കും ഇതുവരെ കിറ്റ് വാങ്ങാത്തവർക്കും ഇന്നു റേഷൻ കടകളിൽ എത്തി വാങ്ങാം. 96 ശതമാനത്തിലേറെ പേർ ഇതുവരെ കിറ്റ് വാങ്ങിയതായാണ് കണക്കാക്കുന്നത്. റേഷൻകടകളുടെ പ്രവർത്തനസമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെയും ഉച്ച തിരിഞ്ഞ് 3 മുതൽ വൈകിട്ട് 7 വരെയുമായി പുനഃക്രമീകരിച്ചിട്ടുണ്ട്.