covid

തിരുവനന്തപുരം:ഇന്നലെ ജില്ലയിൽ അഞ്ചുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇവരിൽ മൂന്നുപേർ പുറത്തുനിന്നുവന്നവരാണ്. മറ്റുള്ളവർക്ക് സമ്പർക്കം വഴിയുമാണ് രോഗം ഉണ്ടായത്. വിദേശത്തുനിന്നും എത്തിയ പൂന്തുറ സ്വദേശി, കർണാടകയിൽ നിന്നു വന്ന ശ്രീകാര്യം സ്വദേശി, ഡൽഹിയിൽ നിന്നു വന്ന കാട്ടാക്കട സ്വദേശി, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവർക്കൊപ്പം മുംബയിൽ നിന്നു കാറിൽ വന്ന നെയ്യാറ്റിൻകര സ്വദേശി, ഒറ്റൂരിൽ രോഗം സ്ഥിരീകരിച്ചയാളുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോയ നാവായിക്കുളം സ്വദേശിയായ ആംബുലൻസ് ഡ്രൈവർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്നലെ പുതുതായി 700 പേർ രോഗനിരീക്ഷണത്തിലായി. 883 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.ജില്ലയിൽ 5783 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 30 പേരെ പ്രവേശിപ്പിച്ചു. 14 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ വിവിധ ആശുപത്രികളിൽ 101 പേർ ചികിത്സയിലുണ്ട്. ഇന്നലെ 139സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ലഭിച്ച 101 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. ജില്ലയിൽ 17 സ്ഥാപനങ്ങളിൽ ആയി 768 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.


ആകെ നിരീക്ഷണത്തിലുള്ളവർ- 5783

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ- 4914

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 101

4.കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -768

5 . ഇന്നലെ പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം - 700