set

തിരുവനന്തപുരം: ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നൽ മുരളി' എന്ന സിനിമയുടെ ചിത്രീകരണത്തിന് തയ്യാറാക്കിയ സെറ്റ് തകർത്ത സംഭവം സാംസ്കാരിക കേരളത്തിനാകെ അപമാനമാണെന്ന് മന്ത്രി എ.കെ.ബാലൻ പ്രസ്താവിച്ചു. ആർ.എസ്.എസിനും സംഘപരിവാറിനും സാംസ്കാരികലോകത്തെ ഭയമായതിനാലാണ് ആക്രമണങ്ങൾ തുടരെ നടത്തുന്നത്. ഇത്തരം ആക്രമണങ്ങൾക്ക് സാംസ്കാരിക കേരളം കീഴ്‌പ്പെടില്ലെന്ന് സംഘപരിവാർ മനസിലാക്കുന്നതാണ് നല്ലത്. കൊവിഡ് 19നെ തുടർന്ന് സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ചില നടപടികൾ സ്വീകരിച്ചുവരികയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.