ബാലരാമപുരം: തമിഴ് നാട്ടിൽനിന്ന് മദ്യം കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തലയൽ അകരത്തിൻവിള രാജി ഭവനിൽ സജി (37)ആണ് അറസ്റ്റിലായത്. ബാലരാമപുരം സി.ഐ ജി.ബിനു, എസ്.ഐ വിനോദ് കുമാർ, അഡിഷണൽ എസ്.ഐ തങ്കരാജ്, എ.എസ്.ഐ മാരായ വി.ശശികുമാർ, സുരേഷ് കുമാർ, സി.പി.ഒ സുനു, എ.ആർ. സി.പി.ഒ സതീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാടിൽ മാത്രം വിൽപന നടത്താൻ അനുമതിയുള്ള മദ്യമാണ് കടത്തിക്കൊണ്ടുവന്നത്. ഇയാളുടെ പക്കൽ നിന്ന് 11 കുപ്പി മദ്യം പിടിച്ചെടുത്തു.