തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള ആഭ്യന്തര വിമാന സർവീസ് ഇന്നലെ തുടങ്ങി. ഡൽഹി, ചെന്നൈ, ബാംഗ്ലൂർ, മധുര, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് വിമാനങ്ങളാണ് തലസ്ഥാനത്ത് വരികയും പോകുകയും ചെയ്‌തത്. ഉച്ചക്ക് 2.30 ന് 66 പേരുമായി ഡൽഹിയിൽ നിന്ന് ആദ്യ വിമാനമെത്തി. തുടർന്ന് ചെന്നൈ തിരുവനന്തപുരം (93 യാത്രികർ ), ബാംഗ്ലൂർ തിരുവനന്തപുരം.( 162 ) , കണ്ണൂർ തിരു.(5), ഡൽഹിയിൽ നിന്ന് മധുര വഴി തിരുവനന്തപുരം (2യാത്രികർ ), കോഴക്കോട്-തിരു.( യാത്രക്കാരില്ല) എന്നിങ്ങനെ വിമാനങ്ങളെത്തി. ഈ വിമാനങ്ങളെല്ലാം മടങ്ങപ്പോകുകയും ചെയ്‌തു. പോയ യാത്രക്കാരുടെ വിവരം: ചെന്നൈ (53 പേർ), ബംഗ്ലൂർ (64 പേർ), കണ്ണൂർ (4 പേർ), ഡൽഹി (52 പേർ), മധുര ( ഒരാൾ), കോഴക്കോട് ( യാത്രികരില്ല). യാത്രക്കാരെയെല്ലാവരെയും എയർപോർട്ടിൽ ആരോഗ്യ പരിശോധനക്ക് വിധേയരാക്കി വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. രണ്ടു പേരെ വീട്ടിൽ നിരീക്ഷണത്തിനുള്ള അസൗകര്യം കണക്കിലെടുത്ത് സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആർക്കും രോഗലക്ഷണമില്ല.