മിലാൻ : ഇറ്റാലിയൻ ക്ളബ് എ സി മിലാന് വേണ്ടി കളിക്കാൻ പരിശീലനം നടത്തുന്നതിനിടെ സ്വീഡിഷ് വെറ്ററൻ സ്ട്രൈക്കർ സ്ളാട്ടൻ ഇബ്രാഹിമോവിച്ചിന് കാൽക്കുഴയ്ക്ക് പരിക്കേറ്റു. 38 കാരനായ സ്ളാട്ടൻ കഴിഞ്ഞ ഡിസംബറിലാണ് മിലാനിലെത്തിയത്. ലോക്ക് ഡൗണിന് ശേഷം ഇറ്റാലിയൻ സെരി എ ജൂൺ 13ന് വീണ്ടും തുടങ്ങാനിരിക്കേയാണ് താരത്തിന് പരിക്കേറ്റത്.