covid-19

വാഷിം‌ഗ്‌ടൺ: കൊവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചതായി യു.എസ് ബയോടെക്‌നോളജി കമ്പനി നോവവാക്‌സ് അറിയിച്ചു. ഓസ്‌ട്രേലിയയിലാണ് പരീക്ഷണം നടക്കുന്നത്. ഈ വര്‍ഷം പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ആദ്യഘട്ട പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചതായി കമ്പനിയുടെ ഗവേഷണ മേധാവി ഡോ.ഗ്രിഗറി ഗ്ലെനാണ് പുറംലോകത്തെ അറിയിച്ചത്. മെല്‍ബണ്‍, ബ്രിസ്ബണ്‍ നഗരങ്ങളിലെ 131 വൊളണ്ടിയര്‍മാരിലാണ് പരീക്ഷണം നടക്കുന്നത്.

ചൈന,അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി ഏകദേശം ഒരു ഡസനോളം പരീക്ഷണ വാക്‌സിനുകള്‍ പരിശോധനയുടെ പ്രാരംഭ ഘട്ടത്തിലാണ്. നോവവാക്‌സ് നിര്‍മിച്ച നാനോ പാര്‍ട്ടിക്കിള്‍ വാക്‌സിന്‍ അവസാനഘട്ട പരിശോധനയില്‍ വിജയിച്ചത് അടുത്തിടെയാണ്.