തിരുവനന്തപുരം: മുത്തങ്ങ അതിർത്തി വഴി കേരളത്തിലെത്തിയ നടി ഭാവനയെ ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് തൃശൂരിലെ വീട്ടിലേക്കു കാറിൽ വരികയായിരുന്നു. അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി, അതിർത്തിയിൽ കാത്ത് നിന്ന സഹോദരനൊപ്പം മറ്റൊരു കാറിൽ യാത്ര തുടർന്നു.
ചെക്ക്പോസ്റ്റിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകൾക്ക് ശേഷം ഫെസിലിറ്റേഷൻ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി. തുടർന്ന് പൊലീസ് അകമ്പടിയോടെ ഹോം ക്വാറന്റൈനിലേക്ക് നടിയുടെ യാത്ര തുടർന്നു. വീട്ടിലെത്തിയ നടി ഹോം ക്വാറൻൈറനിൽ പ്രവേശിച്ചു.