pic

തിരുവനന്തപുരം: നാലാം വാർഷികത്തിലും തിരഞ്ഞടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനത്തിന് കടകവിരുദ്ധമായ നടപടികളാണ് മദ്യനയത്തിലും മറ്റും സർക്കാർ സ്വീകരിക്കുന്നതെന്ന് വി.എം.സുധീരൻ പ്രസ്താവനയിൽ പറഞ്ഞു. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായി വർദ്ധിക്കുമ്പോഴാണ് ജീവൻരക്ഷാമരുന്ന് ലഭ്യമാക്കുന്ന തരത്തിലുള്ള ആവേശത്തോടെ മദ്യലഭ്യത ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.