തിരുവനന്തപുരം: മദ്യവില്പനയ്കുള്ള ബെവ് ക്യു ആപ്പിന് ഗൂഗിള്‍ അനുമതിയായതിന് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറി ടോംജോസ് മൊബൈൽ കമ്പനികളുടെ യോഗം വിളിച്ചു. എസ്.എം.എസ് നിരക്ക് നിശ്ചയിക്കാനാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ആപ്പിലെ ബീറ്റാ വേര്‍ഷനാണ് അനുമതി ലഭിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഫെയര്‍കോഡ് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ട്രയലുകൾക്കുശേഷം മദ്യവിതരണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോഗത്തിനുശേഷം മദ്യശാലകൾ തുറക്കുന്ന തീയതി ബവ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കൾക്കായി മാർഗനിർദേശങ്ങളും പുറത്തിറക്കും.