ദുബായ്: യു.എ.ഇയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അർക്കന്നൂർ സ്വദേശി ഷിബു ഗോപാലകൃഷ്ണൻ കുറുപ്പാണ് അബുദാബിയിൽ മരിച്ചത്. 31കാരനായ ഷിബു, രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ യു.എ.ഇയിൽ മരിച്ച മലയാളികളുടെ എണ്ണം 71 ആയി. ഗൾഫിൽ 120 മലയാളികളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.