congress

കല്ലമ്പലം:പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് വഞ്ചനാ ദിനമായി ആചരിച്ചു.കല്ലമ്പലത്ത് നടന്ന പ്രതിഷേധം തോട്ടയ്ക്കാട് മണ്ഡലം ഡി.സി.സി അംഗം എസ്.എം മുസ്തഫ ഉദ്ഘാടനം ചെയ്തു.നിസാം തോട്ടയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു.ഹാഷിം,വിവേകാനന്ദൻ,ബാബു,പ്രസാദ്,മണിലാൽ,ശ്രീരാം,ഹെർഷ് എന്നിവർ പങ്കെടുത്തു.പുതുശേരിമുക്കിൽ നടന്ന പ്രതിഷേധ പരിപാടിയിൽ വഹാബുദ്ദീൻ,ഷാജഹാൻ,ബദറുദ്ദീൻ,ഷാഹുൽഹമീദ്,ഫസിലുദ്ദീൻ എന്നിവർ പങ്കെടുത്തു. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നാവായിക്കുളം വില്ലേജ് ഓഫീസിൽ പടിക്കൽ നടത്തിയ വഞ്ചനാദിനം കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം ഉദ്ഘാടനം ചെയ്തു.എം.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു.സൂര്യത്ത്ബീവി, സന്ധ്യ,ബിന്ദു,മണിലാൽ,അഫ്സൽ,അരവിന്ദ്,ദിലീപ് എന്നിവർ പങ്കെടുത്തു.