pic

ടെൽഅവീവ്: ഇസ്രയേലിൽ കുടുങ്ങിയ വിദ്യാർത്ഥികളും ഗർഭിണികളുമുൾപ്പെടെ 115 ഇന്ത്യക്കാരെ ഇന്ന് തിരികെ നാട്ടിലെത്തിക്കും. ഇന്ത്യൻ പൗരനെ വിവാഹം ചെയ്ത നേപ്പാൾ സ്വദേശിനി പ്രഭ ബാസ്‌കോട്ട, അഞ്ച്‌ ഇസ്രയേൽ നയതന്ത്രജ്ഞർ എന്നിവരുൾപ്പടെ 121 പേരാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇതിൽ 85 പേർ കേരളത്തിലേക്കുള്ളവരാണ്. ഡൽഹിയിൽ നിന്നുള്ള കണക്ഷൻ വിമാനം വഴി ഇവർ കൊച്ചിയിലെത്തും.


തൊഴിലുടമകൾ പിരിച്ചുവിട്ട ഗാർഹിക തൊഴിലാളികളാണ് യാത്രാസംഘത്തിലെ ഭൂരിഭാഗവും.വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ഈ മാസം 7നാണ് വന്ദേ ഭാരത് പദ്ധതി കേന്ദ്രം പ്രഖ്യാപിക്കുന്നത്. ഈ പദ്ധതിപ്രകാരം 6527 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നു.