കൊച്ചി: മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കൊച്ചിയിലാണ് ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂറിനെ വിജിലൻസ് ചോദ്യം ചെയ്യുന്നത്.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പരാതി നൽകിയ ഗിരീഷ് ബാബുവിനെയാണ് അബ്ദുൾ ഗഫൂർ ഭീഷണിപ്പെടുത്തിയത്. പരാതിക്കാരനെ നേരിൽ കണ്ട ഗഫൂർ കേസിൽ നിന്നും പിന്മാറാൻ ഇയാളോട് ആവശ്യപ്പെട്ടു. കേസിൽ നിന്നും ഒഴിയുന്നതിനായി ഗഫൂർ ഇയാൾക്ക് പണം വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു.
മുസ്ലീം ലീഗ് ജില്ലാ ഉപാദ്ധ്യക്ഷൻ സിഎം അബ്ബാസും അബ്ദുൾ ഗഫൂറിനൊപ്പം പരാതിക്കാരനെ കണ്ടതായി പരാതിയിൽ പറയുന്നുണ്ട്. സിഎം അബ്ബാസാണ് കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനെ ആദ്യം സമീപിച്ചതെന്നും പരാതിയിലുണ്ട്.