മുടപുരം : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 171 അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫയർ നൽകുന്നു.ഇതിന്റെ വിതരണോദ്‌ഘാടനം ഇന്ന് രാവിലെ 10 ന്ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിക്കും.വൈസ് പ്രസിഡന്റ് രാമഭായി 'അമ്മ അധ്യക്ഷത വഹിക്കും.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി.സുലേഖ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൽ.ലെനിൻ,ശിശുവികസന പദ്ധതി ഓഫീസർമാരായ എം.രാജലക്ഷ്മി,എ.ആർ.അർച്ചന തുടങ്ങിയവർ സംസാരിക്കും.