india

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷ സാദ്ധ്യതയെന്ന് റിപ്പോർട്ട്. കിഴക്കൻ ലഡാക്ക് മേഖലയിൽ ഇരു രാജ്യങ്ങളും സൈനിക വിന്യാസം വർദ്ധിച്ചതോടെയാണ് ആശങ്ക ഉയർന്നത്. ചൈന ഇവിടെ 2000-2500 സൈനികരെ അധികമായി വിന്യസിച്ചിരുന്നു. മേഖലിയിലെ ഇന്ത്യൻ സൈനികരുടെ എണ്ണം ചൈനയേക്കാൾ അധികമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗാൽവാൻ വാലി പ്രദേശത്ത് അധികമായി നൂറോളം സൈനിക കൂടാരങ്ങളും വൻ നിർമാണ സന്നാഹങ്ങളും ചൈന സജ്ജീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഇന്ത്യൻ സൈന്യവും മേഖലയിൽ പട്രോളിംഗ് ആരംഭിച്ചു. ഈ മാസം അഞ്ചിന് കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികൾ നേർക്കുനേർ വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് നോർത്ത് സിക്കിമിലും പ്രശ്‌നമുണ്ടായി.2017ൽ ദോക് ലാമിൽ ഇരു വിഭാഗം സൈനികരും ദിവസങ്ങളോളം ഏറ്റുമുട്ടിയിരുന്നു.