electric-bill

മുടപുരം: വർധിപ്പിച്ച വൈദ്യുതി ചാർജ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം കമ്മിറ്റി ചിറയിൻകീഴ് ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിജു .എസ് കിഴുവിലം അദ്ധ്യക്ഷത വഹിച്ചു. ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ബി.എസ്.അനൂപ്, ഡി.സി.സി മെമ്പർ വി.ബാബു, പഞ്ചായത്തംഗങ്ങളായ ഷാജഹാൻ, സുജ, സൈന, മിനി, രേഖ, യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം സെക്രട്ടറി ഷമീർ കിഴുവിലം, യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.