pic

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ വഴിയുളള മദ്യവിൽപ്പന നഷ്ടക്കച്ചവടമാണെന്ന് ബാർ ഉടമകൾ. ബെവ്ക്യൂ ആപ്പിന് അനുമതി ലഭിച്ചതിന് പിന്നാലെ പുതിയ നിബന്ധനകളുമായാണ് ഉടമകള്‍ രംഗത്തെത്തിയിരിക്കുന്നത്. സർക്കാരിന് മുന്നിൽ ഉടമകൾ തങ്ങളുടെ ആവശ്യം നിരത്തി.

ബാറുകള്‍ വഴിയുള്ള മദ്യ വിൽപ്പന നഷ്ടക്കച്ചവടമാണ്. 30 കോടി രൂപയുടെ ബിയർ ബാറുടമകളുടെ കൈവശമുണ്ട്. ഇവയുടെ കാലാവധി ജൂണിൽ അവസാനിക്കും. അതിനാലാണ് ബാർ വഴിയുളള കച്ചവടത്തിന് സമ്മതിച്ചതെന്നും ഉടമകൾ പറയുന്നു.

വിൽപ്പന തുടരണമെങ്കിൽ നികുതിയിളവ് വേണം.ടേൺ ഓവർ ടാക്സ് ഒഴിവാക്കണം. ലൈസൻസ് ഫീസും കുറയ്ക്കണം. അല്ലെങ്കിൽ ആദ്യഘട്ട വിൽപ്പനക്കുശേഷം ബാറുമടമകൾക്ക് പിൻമാറേണ്ടിവരുമെന്നും ബാർ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.