കുറ്റിച്ചൽ:എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികദിനത്തിൽ ഒ.ബി.സി മോർച്ച അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ ഉപവാസ സമരം സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സജി.എം.എസ്,മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ പരുത്തിക്കുഴി,വൈസ് പ്രസിഡന്റ് ഷിബു എരുമ്മക്കുഴി,മണ്ഡലം സെക്രട്ടറി കുമാരൻ മലയടി,ഒ.ബി.സി മോർച്ച കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകണ്ഠൻ എന്നിവർ ഉപവാസത്തിന് നേതൃത്വം നൽകി.മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറിമാരായ ജ്യോതികുമാർ,പുതുകുളങ്ങര അനിൽ തുടങ്ങിയവർ ദേശീയ കൗൺസിൽ അംഗം കെ.എ.ബാഹുലേയൻ,സംസ്ഥാന കൗൺസിൽ അംഗം മാങ്കാട് സുകുമാരൻ,പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സരസ്വതി,കർഷകമോർച്ച സംസ്ഥാന സെക്രട്ടറി എം.വി.രഞ്ജിത്,മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ശ്രീകല,എസ്.സി മോർച്ച ജില്ലാ സെക്രട്ടറി മലവിള രാജേന്ദ്രൻ, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം കടമ്പനാട് രഞ്ജിത്ത്,പൂവച്ചൽ ജ്യോതികുമാർ പുതുകുളങ്ങര അനിൽ,സുനിൽകുമാർ, ബിനിൽകുമാർ,വേണുഗോപാൽ,പുതുകുളങ്ങര ഗോപൻ എന്നിവർ സംസാരിച്ചു.സമാപനയോഗം അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് ഉദ്ഘാടനം ചെയ്തു.
.