മുംബയ്: ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ഉബര്‍ രാജ്യത്തെ ജീവനക്കാരില്‍ 25 ശതമാനംപേരെ പിരിച്ചിവിടുന്നു. ഇതോടെ അറുന്നൂറോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഉപഭോക്തൃസേവനം, വാണിജ്യ വികസനം, നിയമം, ധനകാര്യം, വിപണനം തുടങ്ങി കമ്പനിയ്ക്ക് സാന്നിധ്യമുള്ള മേഖലകളില്‍നിന്നെല്ലാം നിശ്ചിതശതമാനം ജീവനക്കാരെ ഒഴിവാക്കാനാണ് തീരുമാനം.
തൊഴില്‍ നഷ്ടപ്പെടുന്നുവര്‍ക്ക് പത്ത് ആഴ്ചയിലെ വേതനവും ആറുമാസത്തേയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒല ഇന്ത്യ 1,400ലേറെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കമ്പനിയുടെ രാജ്യത്തുള്ള ജീവനക്കാരില്‍ 35 ശതമാനത്തോളം വരുമിത്.