ആര്യനാട്:രാജ്യത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും പ്രതിരോധ, ബഹിരാകാശ മേഖലകൾ സ്വകാര്യവത്കരിക്കുന്ന നടപടികൾക്കെതിരെയും ആർ.എസ്.പി കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് മുന്നിലും പ്രധാന ജംഷനുകളിലും നിൽപ്പ് സമരം നടത്തി. ആര്യനാട് പോസ്റ്റ് ഓഫീസിനു മുന്നിൽ ആർ.എസ്.പി സംസ്ഥാന സമിതി അംഗം ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു .പറണ്ടോട് വിനോബാനികേതൻ, വിതുര, കുറ്റിച്ചൽ, കോട്ടൂർ, വീരണകാവ്, പൂവച്ചൽ, അരുവിക്കര, പുതുക്കുളങ്ങര പോസ്റ്റ് ഓഫീസുകൾക്കു മുന്നിൽ സമരം നടന്നു.