അഞ്ചുതെങ്ങ്
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെയും ആയുർവേദ ഡിസ്‌പെൻസറിയുടെയും നേതൃത്വത്തിൽ ആറാം വാർഡിൽ ധൂപ സന്ധ്യ സംഘടിപ്പിച്ചു. പകർച്ചവ്യാധി പ്രതിരോധ ബോധവത്കരണത്തിനായി ലഘുലേഖകളും, വീടുകളിൽ പുകയ്‌ക്കാൻ അപരാജിത ധൂപ ചൂർണ വിതരണവും നടന്നു. അമ്മൻകോവിലിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗവും, മുടുപ്പുരയിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും കേട്ടുപുരയിൽ അഞ്ചുതെങ്ങ് സർക്കിൾ ഇൻസ്‌പെക്ടർ പി. ചന്ദ്രദാസും, പുത്തൻ നടയിൽ എൽ. സ്കന്ദകുമാറും, പഴയ ശിവൻകോവിലിൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ഷമ്മിയും ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എസ്. പ്രവീൺ ചന്ദ്ര, ബി.എൻ. സൈജുരാജ്, കെ.ആർ. നീലകണ്ഠൻ, ഡോ. ജി. വിനേഷ്,ഡോ.അനഘ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ എൽ. ഗീതാകുമാരി, നിത്യാബിനു, അരുൺ. വി.എസ്, അർജുൻ, വിഷ്ണുവിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
ചിറയിൻകീഴ്
മുടപുരം :ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ 150 വാർഡുകളിൽ ഒരേ സമയം ധൂപസന്ധ്യ നടന്നു. മഴക്കാല പൂർവവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആയുർവേദ ചൂർണം ഉപയോഗിച്ച് പുകയ്ക്കുന്നത് കൊതുകിന്റെ സാന്ദ്രത കുറയ്ക്കാനും പകർച്ചവ്യാധികളെ തടയാനും സഹായിക്കും.ഡെപ്യൂട്ടി സ്പീക്കർ വി.ശശി മുടപുരം ജംഗ്ഷനിൽ ധൂപസന്ധ്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തുപ്രസിഡന്റുമാരായ ആർ.സുഭാഷ്, അഡ്വ.ഷാനിബാബീഗം,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് രമാഭായി അമ്മ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇളമ്പ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ചന്ദ്രൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എ.കെ.മിനി, സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ,ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്, ഫാർമസിസ്റ്റ് സുഭാഷ് മണി, നഴ്സ് മുനീറാ ബീവി, തെറാപ്പിസ്റ്റുകളായ ദിവ്യാ, രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.
കിഴുവിലം
മുടപുരം :അണുവിമുക്തമാക്കുന്നതിനും മഴക്കാലപൂർവ ആന്തരിക ശുചീകരണത്തിനുമായി കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ധൂപസന്ധ്യ സംഘടിപ്പിച്ചു.എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജഹാൻ,ആശാവർക്കർമാർ,ആയുർവേദ ഹോസ്പിറ്റൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
മംഗലപുരം
മുടപുരം: അണു വിമുക്തമാക്കുന്നതിനും മഴക്കാല പൂർവ ശുചീകരണത്തിനുമായി മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ധൂപസന്ധ്യ സംഘടിപ്പിച്ചു.മംഗലപുരം ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ ധൂപകുണ്ഡത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ചൂർണം കത്തിച്ച് ഉദ്ഘാടനം നിർവഹിച്ചു.വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി,ക്ഷേമകാര്യ ചെയർപേഴ്സൺ എസ്. ജയ,മെമ്പർമാരായ കെ.ഗോപിനാഥൻ,സുധീഷ് ലാൽ,സി.ജയ്‌മോൻ,എം.ഷാനവാസ്,സെക്രട്ടറി ജി.എൻ. ഹരികുമാർ,പൊലീസ് എസ്.എച്ച്.ഒ പി.ബി.വിനോദ്,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ,ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിനി എന്നവർ നേതൃത്വം നൽകി.