തിരുവനന്തപുരം:അറബിക്കടലിൽ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമോ എന്ന് രണ്ടു ദിവസങ്ങളിൽ അറിയാം. മത്സ്യത്തൊഴിലാളികൾ ഉൾക്കടലിലേക്ക് ജൂൺ നാലുവരെ പോകരുത്. ബംഗാൾ ഉൾക്കടലിൽ ഉംപുൻ ചുഴലിക്കാറ്റുണ്ടായതിനാൽ കാലവർഷം ജൂൺ അഞ്ചിന് ശേഷമാണുണ്ടാകുകയെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂൺ ഒന്നിന് തന്നെ എത്തിയേക്കുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.