khadar

വക്കം: വക്കം ഖാദർ അസോസിയേഷൻ ആൻഡ് റിസർച്ച് ലൈബ്രററിയുടെ ആഭിമുഖ്യത്തിൽ നിലയ്ക്കാമുക്കിൽ സംഘടിപ്പിച്ച വക്കം ഖാദറിന്റെ 103-ാം ജന്മദിനാചരണം അഡ്വ. ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ന്യൂട്ടൺ അക്ബർ, അസോസിയേഷൻ സെക്രട്ടറി പ്രഭകുമാർ, അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. രാവിലെ ഖാദർ സ്‌മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം അസോസിയേഷൻ ഹാളിൽ പതാക ഉയർത്തി.