വെമ്പായം: നാലു വർഷം പൂർത്തിയാക്കിയ ഇടതുപക്ഷ സർക്കാരിന്റെ ജനവഞ്ചനാ നയങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വെമ്പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. കന്യാകുളങ്ങര ജംഗ്ഷനിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.തേക്കട അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.ഷെരിഫ് അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് വെമ്പായം ബ്ലോക്ക് പ്രസിഡന്റ് വെമ്പായം മനോജ്, ഡി.സി.സി അംഗങ്ങളായ ചീരാണിക്കര ബാബു, എം.എ.സമദ് കോൺഗ്രസ് തേക്കട മണ്ഡലം പ്രസിഡന്റ് മോഹനൻ നായർ, എം.ജെ മുസ്തഫ, എം.എ.ഹമീദ്, ചിറക്കോണം രജി, പെരുംകൂർ നൂജൂം, അഫ്സർ വെമ്പായം, ബീന അജിത്ത്, കാരംകോട് ഷെരിഫ് തുടങ്ങിയവർ പങ്കെടുത്തു.