കിളിമാനൂർ: ന​ഗരൂർ ​ഗേറ്റുമുക്ക്, കോട്ടയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നന്മ ജീവകാരുണ്യസമിതിയുടെ നേതൃത്വത്തിൽ രണ്ട് നിർദ്ധന കുടുംബങ്ങൾക്ക് സഹായധനം കൈമാറി. വേനൽമഴയിൽ കിടപ്പാടം തകർന്ന കോട്ടയ്ക്കൽ ദേവകൃപയിൽ ടി.തങ്കപ്പന്റെ കുടുംബത്തിന് 25,000 രൂപയും കോട്ടയ്ക്കൽ പാറവീട്ടിൽ ആശാ രാജേഷിന്റെ കുടുംബത്തിന് പതിനായിരം രൂപയും നഗരൂർ എസ്.ഐ സഹിൽ കൈമാറി. ചടങ്ങിൽ നന്മ ​ഗ്രൂപ്പ് ഭാരവാഹികളായ ഷിബു ​ഗേറ്റുമുക്ക്, രതീഷ് പി.ബി കോട്ടയ്ക്കൽ, നിനു എന്നിവർ പങ്കെടുത്തു.