pic

കുവൈറ്റ്: കുവൈറ്റിൽ കൊവിഡ് പടരുന്ന് പിടിക്കുകയാണ്. 24 മണിക്കൂറിനിടെ 608 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം 22575 ആയി. പുതിയ രോഗികളിൽ 200 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈറ്റിൽ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7230 ആയി. 24 മണിക്കൂറിനിടെ ഏഴ് പേരാണ് മരിച്ചത്. ഇതോടെ കുവൈറ്റിൽ കൊവിഡിൽ മരിച്ചവരുടെ എണ്ണം 172 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 180 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 114 പേർക്കും അഹമ്മദിയിൽ നിന്നുള്ള 175 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 78 പേർക്കും ജഹറയിൽ നിന്നുള്ള 61 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇങ്ങനെ:ഫർവാനിയ: 48,ഖെയ്താൻ: 48,ഹവല്ലി: 37,ജലീബ് അൽ ശുയൂഖ്: 49, പുതുതായി 685 പേർ കൂടി രോഗമുക്തി നേടിയതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 7306 ആയി. 15097 പേരാണ് ചികിത്സയിലുള്ളത്.