വിതുര:കെ.എസ്. ശബരിനാഥൻ എം.എൽ.എ തൊളിക്കോട് ഗവണ്മെന്റ് ആശുപത്രിയിൽ നോ കോൺടാക്ട് ഇൻഫാറെഡ് തെർമോമീറ്റർ നൽകി.ഡോക്ടർമാരായ ലേഖ തോബിയാസ്,സുജാറാണി എന്നിവർ ചേർന്ന് തെർമോമീറ്റർ ഏറ്റുവാങ്ങി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തോട്ടുമുക്ക് അൻസർ,മുൻ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, തൊളിക്കോട് ടൗൺ വാർഡ് മെമ്പർ ഷംനാദ് തൊളിക്കോട്,തേവൻപാറ വാർഡ് മെമ്പർ എൻ.എസ്.ഹാഷിം,ചായം സുധാകരൻ, മുൻ പഞ്ചായത്ത് അംഗം ഷെമി ഷംനാദ്,തൊളിക്കോട് ഷാൻ എന്നിവർ പങ്കെടുത്തു.