വിതുര:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ്‌ തൊളിക്കോട് മണ്ഡലം കമ്മിറ്റി തൊളിക്കോട് കൃഷി ഭവനിനു മുന്നിൽ ധർണ നടത്തി.കോൺഗ്രസ്‌ ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്‌പാംഗദൻ ധർണ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക്‌ അൻസർ,പനക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം, തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ,സന്തോഷ്‌,ഗോപിനാഥൻ നായർ,സെൽവരാജ്, സത്താർ,ഷാൻ,ഇസ്മായിൽ,നെൽസൺ,ബുഹാരി,ഷെഹിൻ, റഹിം എന്നിവർ പങ്കെടുത്തു.