സമൂസയിൽ നിന്ന് വ്യത്യസ്തമായി വളരെ സോഫ്റ്റായി തയ്യാറാക്കിയെടുക്കുന്ന വിഭവമാണ് ചീര - മധുരകിഴങ്ങ് പപ്‌സ്. കൂടാതെ ചെറിയ ചെറിയ നേർത്ത ലെയറുകൾക്കുള്ളിലാണ് മസാല ഫിൽ ചെയ്യുന്നത്. ആലു, ചീസ്, പനീർ എന്നിവ ഏത് കൊണ്ടും നിങ്ങൾക്ക് ഇത് തയ്യാറാക്കാം. ഇതിന്റെ കൂടെ ചട്ണിയോ ടൊമാറ്റോ സോസോ ചേർത്ത് വിളമ്പാം. പപ്‌സ് കഴിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇനി വീട്ടിൽ തന്നെ കുട്ടികൾക്ക് രുചികരമായ രീതിയിൽ ആരോഗ്യമുള്ള പപ്‌സ് നൽകാവുന്നതാണ്. വളരെ എളുപ്പത്തിൽ പഫ്‌സ് തയ്യാറാക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ.
ആവശ്യമുള്ള സാധനങ്ങൾ
മധുരക്കിഴങ്ങ് - രണ്ട് വലുത്. തോൽ കളഞ്ഞ് ചെറുതായി അരിഞ്ഞത്
സസ്യ എണ്ണ - ഒരു ടേബിൾ സ്പൂൺ
ചുവന്ന ഉള്ളി -ഒന്ന് നന്നായി നുറുക്കിയത്, ഒരു പകുതി കഷ്ണം വേറെ, ഒപ്പം 2 ഉള്ളി അരിഞ്ഞത്
ഇഞ്ചി- തോൽ കളഞ്ഞ് കുനുകുനാ അരിഞ്ഞത്
ചതച്ച വെളുത്തുള്ളി - 2
ചുവന്ന മുളക് നന്നായി നുറുക്കിയത് - 1
മല്ലിയില-തണ്ട് നുറുക്കിയത്, ഇല നുറുക്കാത്തത്
കറി പേസ്റ്റ് (ബാൽട്ടി) - രണ്ട് ടേബിൾ സ്പൂൺ
ബ്ലാക് ഒനിയൻ - രണ്ട് ടീസ്പൂൺ
ചീര - രണ്ട് കപ്പ്
പാക് ഫിലോ പേസ്ട്രി - 6 ഷീറ്റ്‌സ്
കക്കിരി - അര കപ്പ് യോഗർട് -1 കപ്പ്
മാങ്ങാ ചമ്മന്തി,
പാകം ചെയ്യുന്ന വിധം
വലിയ ബൗളിൽ മധുരക്കിഴങ്ങ് എടുത്ത് ക്ലിങ് ഫിലിം ചേർത്ത് കവർ ചെയ്ത് ഓവനിൽ എട്ട് മിനിറ്റ് വെച്ച് ചൂടാക്കുക. ആ സമയം ഒരു പാനിൽ അൽപം വെളിച്ചെണ്ണയെടുത്ത് നുറുക്കിയ ഉള്ളി വഴറ്റുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലി തണ്ട് എന്നിവ ചേർത്ത് ഇളക്കുക. അതിലേക്ക് കറി പേസ്റ്റ് ചേർക്കുക. ഒപ്പം ഉള്ളിയും ചേർത്ത് ഇളക്കുക. അതിന് ശേഷം ചീര ചേർത്ത് രണ്ട് മുതൽ മൂന്ന് വരെ ടേബിള്‍ സ്പൂൺ വെള്ളം ചേർക്കുക. ചീര വേവും വരെ അടുപ്പത്ത് വെയ്ക്കുക. അതിലേക്ക് ഓവനിൽ നിന്ന് എടുത്ത മധുരക്കിഴങ്ങ് ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത ശേഷം ഉടച്ചെടുക്കുക. അതിന് ശേഷം അടുപ്പിൽ നിന്ന് ഇറക്കി തണുക്കാൻ വെയ്ക്കണം. പാക് ഫിലോ ഷീറ്റിൽ രണ്ടെണ്ണം എടുത്ത് രണ്ട് ഷീറ്റിലും അല്‍പം എണ്ണ തടവുക. ഒരു ഷീറ്റിലേക്ക് അല്‍പം ബ്ലാക് ഒനിയൻ വിതറണം. അതിന് മുകളിലേക്ക് അടുത്ത ഷീറ്റ് വെയ്ക്കുക. രണ്ട് നീളമുള്ള പാളികളാക്കി നടുവിൽ മുറിക്കുക. മധുരക്കിഴങ്ങ് മിക്ചർ ഇട്ട് ഒരു അറ്റത്ത് നിന്ന് ചുരുട്ടി എടുക്കുക. ഓവൻ ചൂടാക്കുക. അതിലേക്ക് തയ്യാറാക്കിയ വിഭവം വെയ്ക്കുക. അതിന് മുകളിലേക്ക് അല്‍പം ബ്ലാക്ക് ഒനിയൻ ഇട്ട് കൊടുക്കണം. ചെറു ഗോൾഡന്‍ നിറം ആകും വരെ 20 മുതൽ 30 മിനിറ്റ് വരെ ഓവനിൽ ചൂടാക്കണം. ആ സമയം കക്കിരി അരിഞ്ഞ് ഉള്ളിയും മല്ലിയിലയും ചേർക്കണം. മാങ്ങാ ചട്ണിയും യോഗർട്ടും കുക്കുമ്പർ സലാഡും ചേർത്ത് സെർവ് ചെയ്യാം.